Tuesday, July 22, 2014

സ്വർഗ്ഗത്തിൽ നിന്നു വന്ന കാ‍ന്താരി

സീൻ ഒന്ന് 
ആൻ  ഫ്രാങ്കിന്റെ  'ദി  ഡയറി  ഓഫ് യങ്ങ് ഗേൾ' എന്ന പ്രശസ്ത ബുക്കിൽ, ഭയത്തിന്റെയും, വെറുപ്പിന്റെയും, അസഹിഷ്ണുതയുടെയും നടുക്ക് ഒളിവിൽ താമസിക്കുമ്പോൾ ആനിനെ ചിരിപ്പിക്കാൻ വേണ്ടി മി. വാൻ ഡാൻ പറയുന്ന  ഒരു തമാശ ഉണ്ട്.

ഒരു കൊച്ചു കുട്ടി തൻറെ അമ്മയോട് ചോദിക്കുന്നു താൻ എങ്ങനെയാണ്  ഉണ്ടായത്  എന്ന്. അമ്മ പറയും, നിന്നെ ദൈവം ഞങ്ങൾക്ക് തന്നതാണ് എന്ന്.  അപ്പോൾ അമ്മയും അപ്പനും ഉണ്ടായതോ? അതും ദൈവം ദാനം തന്നതാണ് എന്ന് മറുപടി കിട്ടും. അപ്പോൾ വല്ല്യപ്പനും വല്യമ്മയും ഉണ്ടായതോ? അതിനും ഇതേ മറുപടി കിട്ടും. ഇത് കേട്ടിട്ട് കുട്ടി തൻറെ കിടക്കയിൽ പോയി ഇരുന്ന് ആലോചിക്കും. എന്നിട്ട് സ്വന്തമായി പറയും "അപ്പോൾ ഈ കുടുംബത്തിൽ ആരും ശാരീരികമായി ബന്ധപ്പെടൽ ഒന്നും ഇല്ലേ??!!"

പതിനാലുവയസ്സായ ആൻ അതു തൻറെ ഡയറി 'കിറ്റി' യോട് പറയുമ്പോൾ വായനക്കാരൻ അറിയാതെ ചിരിക്കുന്നതോടൊപ്പം  ചിന്തിച്ചും പോകും.

കുട്ടികളോട്  ഇതേ ഉത്തരം പറയുന്നുവർ ആണ് നമ്മളും. അതിനു പല കാരണങ്ങൾ കാണും. കുട്ടികൾ അതറിയാൻ പാകമായില്ലെന്നും, പ്രായമാകുമ്പോൾ തന്നെ മനസ്സിലാക്കിക്കോളും എന്നുമുള്ള ചിന്ത ആകാം. എങ്കിലും മുട്ടയിൽ നിന്ന് വിരിയുന്നതിനു മുമ്പേ ഇത്തരം 'വിളച്ചിൽ' പറയുന്ന  കുട്ടികൾ ഇന്നും നമ്മുടെ മുന്നിൽ തുള്ളിക്കളിച്ചു നടക്കുന്നു.

ഒരിക്കൽ എൻറെ കുട്ടിയും ഇതുപോലൊന്ന് അവളുടെ അമ്മയോട് ചോദിച്ചു. "അമ്മേ ഞാൻ എങ്ങിനാ ഉണ്ടായത്" അതിന് അമ്മ തൻറെ അമ്മ തന്നോട് പണ്ട് പറഞ്ഞ, തലമുറകൾ തലമുറകൾ കൈമാറിയ ആ ഉത്തരം തന്നെ പറഞ്ഞു.

"ഞങ്ങൾ ദൈവത്തോട്   പ്രാർഥിച്ചപ്പോൾ  ദൈവം മോളെ തന്നതാ.."

"ആണോ?.... "

""സത്യം..."

ഈ ദൈവം ആളു കൊള്ളാലോ എന്ന് കുഞ്ഞിമനസ്സ് ചിലപ്പോൾ പറഞ്ഞിട്ടുണ്ടാകും. അങ്ങനെ അവൾ ചിന്തിച്ചെങ്കിൽ "കൊച്ചു കുട്ടികൾ കുറ്റം ചെയ്‌താൽ .. കോലുമുട്ടായി ഡായ് ..ഡായ്" എന്ന് ഇന്നച്ചൻ  തൂവൽസ്പർശം  എന്ന സിനിമയിൽ പറഞ്ഞപോലെ പറയണ്ടിയും വരും...

ചോദ്യം ചോദിച്ചു. ഉത്തരവും കൊടുത്തു.  വർഷം  കഴിഞ്ഞു. എന്നാൽ അത് വേറൊരു വലിയ തമാശക്ക് വഴി ഒരുക്കും എന്ന് ഞാനോ അവളുടെ അമ്മയോ ഒരിക്കലും ചിന്തിച്ചില്ല.

സീൻ രണ്ട് 
നമ്മുടെ സ്കൂളിലെ സി.ബി.എസ്.ഇ  സിലബസ്സിന്റെ കഷ്ടപ്പാട് പിള്ളേരെ പഠിപ്പിക്കുന്ന അമ്മമാർക്ക് നന്നായി അറിയാം. ആഴ്ചയിലും മാസത്തിലും മാറി, മാറി ക്ലാസ് ടെസ്റ്റ്‌, ആ ടെസ്റ്റ്‌.. ഈ ടെസ്റ്റ്‌, എന്നുവേണ്ട  രാവിലെ അന്യഗ്രഹത്തിലേക്ക് പോകുംപോലെ  'തോളത്തു ഘനം തൂങ്ങും .. തണ്ടും പേറി, വണ്ടിക്കാളകളെ പ്പോലെ ' (ആരും അറിയണ്ട.. പണ്ട് സ്കൂളിൽ പോകാനെന്ന മട്ടിൽ മാങ്ങയും തേങ്ങയും ഒക്കെ പറിച്ചു നടന്നപ്പോൾ പാഠപുസ്തകത്തിൽ നിന്ന് എവിടുന്നോ പഠിച്ചതാ!!) നടന്നു നീങ്ങുന്ന 'ന്യൂ ജനറേഷൻ ഇഗ്ലീഷ് മീഡിയം'  സ്കൂളിലെ കുട്ടികളെ കാണുമ്പോൾ നെഞ്ചത്ത് കേറി ആരോ പൊങ്കാല ഇട്ട മാതിരി പഴയ തലമുറ ഒന്ന് നിന്ന് പോകും.

പിന്നെ വൈകുന്നേരം തിരികെ വന്നാലോ? ദൈവമേ.. ഈ കൊണ്ടുപോകുന്ന ബുക്കിനകത്തെല്ലാം ഹോം വർക്കൂം എഴുതി കൊടുത്തിങ്ങു വിടും! ഈ സ്കൂൾസാറന്മാർക്ക്‌  ഇതേ ഉള്ളോ പണി? അതും ഈ സാറമ്മാരുടെ  അപ്പന്മാർക്കു പോലും ചെയ്യാൻ പറ്റാത്ത അത്ര ഹോംവർക്ക്!! (തന്തക്കു വിളിക്കുവാന്നു ദയവായി തെറ്റിധരിക്കരുതേ... ആവേശം മൂത്ത് അങ്ങ് പറഞ്ഞു പോയതാ..). അല്ലേലും ഈ വധ്യാന്മാർക്ക് പണ്ടുതൊട്ടേ ഉള്ള ശീലമാ  എളുപ്പമുള്ളതു ക്ലാസിൽ കാണിച്ചിട്ട് പ്രയാസമുള്ളത് ഹോംവർക്ക് ആയി കൊടുത്തു വിടുന്നത്. ഒന്നും ഒന്നും രണ്ട് എന്ന് ക്ലാസിൽ എഴുതി കാണിച്ചിട്ട് ഗുണനവും, ഹരണവും ഒക്കെ വീട്ടിൽ വച്ചു ചെയ്യാൻ കൊടുത്തുവിടുക! സ്കൂളിൻറെ 'നിലവാരവും' സാറന്മാരുടെ 'നിലവാരവും' അനുസരിച്ചു  ഇതിൻറെ തോത് ഏറിയും കുറഞ്ഞും ഇരിക്കും എന്നുമാത്രം. ഇനി അഥവാ നമ്മൾ എങ്ങാനം ചോദിച്ചുപോയാൽ "ചുമ്മാതല്ല... കാശുവങ്ങിയിട്ടല്ലേ " എന്നങ്ങാനം പറഞ്ഞുപോയാലോ ?

കഴിഞ്ഞ ദിവസം ഹോംവർക്ക് ഒക്കെ ചെയ്ത് വയലിൽ കിളക്കാൻ പോയിട്ട് വന്നു ഇരിക്കുന്ന പോലെ ഇരുന്നുകൊണ്ട് എഴുവയസ്സായ കൊച്ച് ഒരു ചോദ്യം തള്ളയോട് ചോദിച്ചു.

"അമ്മേ .... എന്നെ ദൈവം തന്നതാണ് എന്നല്ലേ അമ്മ ഇന്നാൾ  പറഞ്ഞെ?"

'അതേ ...." അമ്മ മറുപടി പറഞ്ഞു.

"അപ്പോൾ ഞാൻ ജനിക്കുന്നതിനു മുമ്പ് എവിടെ ആയിരുന്നു? ദൈവത്തിൻറെ അടുത്തായിരുന്നോ ?"

"ഹും.... എന്താ "

"ദൈവത്തിൻറെ അടുത്തെന്ന് വച്ചാൽ എവിടാ അമ്മേ? സ്വർഗത്തിലോ?"

"അതെ... കൊച്ചുപിള്ളാർ പാവങ്ങൾ അല്ലെ... അപ്പോൾ അവർ തീർച്ചയായും സ്വർഗ്ഗത്തിൽ തന്നെ ദൈവത്തിൻറെ അടുത്തായിരിക്കും..." കൊച്ചിന്റെ  താടിക്ക്  സ്നേഹപുരസ്കരം  ഒന്ന് തലോടി അമ്മ മറുപടി പറഞ്ഞു. എന്നിട്ട് മനസ്സിൽ പറഞ്ഞു 'പണ്ട് പറഞ്ഞത് പെണ്ണ് ഇതുവരെ മറന്നിട്ടില്ല'

"അപ്പോ അമ്മേ... എന്നാ ദൈവം എന്നെ സമ്മാനമായി തന്നെ"

"നിൻറെ പപ്പയുടേയും അമ്മയുടെയും കല്യാണം കഴിഞ്ഞിട്ട്.."

"ഹും.... അപ്പോൾ എനിക്ക് ഒരു കാര്യം മനസ്സിലായി...? അതും പറഞ്ഞു അവൾ മുഖം കറുപ്പിച്ചു. മുഖം കറുപ്പിക്കുക  മാത്രമല്ല കെറുവിച്ച് മാറിയിരുന്നു.

ഒരു നിമിഷത്തെ നിശബ്ധത. അമ്മ അവളുടെ മുഖത്തേക്ക് നോക്കിയിരുന്നു.

"എന്താണെടീ നിനക്ക് മനസ്സിലായെ?"

"ഹും.. ഞാൻ അവിടെ സ്വർഗ്ഗത്തിൽ ദൈവത്തിൻറെ അടുത്ത് മനസ്സമാധാനത്തോടെ കഴിയുകയായിരുന്നു..... ഒരു പ്രശ്നവും ഇല്ലാതെ...."

അവൾ ഒന്ന് നിർത്തി. "നിങ്ങൾ പപ്പയും അമ്മയും കൂടി ചേർന്നാ ഈ പ്രശ്നം മൊത്തം ഉണ്ടാക്കിയത്.......അവിടെ മനസ്സമാധാനത്തോടെ കഴിഞ്ഞിരുന്ന എന്നെ രണ്ടുപേരും കൂടി ഇങ്ങോട്ട് കൊണ്ടുവന്നു......എന്നിട്ട് ഈ ഹോംവർക്ക് ഒക്കെ തലയിൽ  ഇട്ട് എന്നെക്കൊണ്ട് ചെയ്യിക്കുവാ..."

കറുത്തിരുണ്ട ആ മുഖത്തിൽ നിന്നും ദേഷ്യം വിട്ടകലുന്നില്ല. അമ്മ മകളെ ഒന്ന് നോക്കി.... അവൾക്കു ചിരി വന്നു..

"ചിരിച്ചോ..... ചിരിച്ചോ.... ഇപ്പൊ സമാധാനമായല്ലോ.....ദൈവത്തിൻറെ  അടുത്ത് സന്തോഷത്തോടെ കഴിഞ്ഞിരുന്ന എന്നെ ഇവിടെ രണ്ടുപേരും ചേർന്ന് കൊണ്ടുവന്നു ബുന്ധിമുട്ടിക്കുംപോൾ സമാധാനമായല്ലോ .....ഹും...."

എന്നിട്ട് തലയിൽ  ഒരു കൈ വച്ചുകൊണ്ട് പറഞ്ഞു.   " ഹോ... അവിടെ എങ്ങാനം നിന്നാൽ മതിയായിരുന്നു..ഇവിടെ വന്നു എൻറെ എല്ലാ പ്രശ്നങ്ങളും തുടങ്ങി "

അവളുടെ അമ്മക്ക് ചിരി അടക്കാനായില്ല. അവൾ അടുക്കളയിലേക്ക് പോയി ചിരിക്കാൻ തുടങ്ങി. മകൾ കെറുവിച്ചുതന്നെ കട്ടിലിൽ ഇരിക്കുവാണ്

അൽപനേരം കഴിഞ്ഞു. അമ്മയുടെ ചിരി ഒരുവിധത്തിൽ നിയന്ത്രണമായി. ഒരു കലൊച്ച കേട്ടാണ് അവൾ തിരിഞ്ഞു നോക്കിയത്. മകൾ.... മുഖം കറുത്ത് തന്നെ. എന്നിട്ട് പറഞ്ഞു.

"അമ്മേ ...ഞാൻ ഇപ്പോളാ വേറൊരു കാര്യം ആലോചിച്ചേ.."

"എന്താടീ.."

"അല്ല.. ഞാൻ ഇനിയിപ്പോൾ അവിടെ സ്വർഗ്ഗത്തിൽ ആയിരുന്നേലും ചില പ്രശങ്ങൾ ഉണ്ടായേനെ..."

"എന്ത് പ്രശ്നം...."

"ഞാൻ സ്വർഗ്ഗത്തിൽ ആണെന്നല്ലേ പറഞ്ഞത്?.... അവിടെ ദൈവത്തിൻറെ അടുത്ത്???"

"അതേ "

"ഈ ദൈവം ഒക്കെ ആരാമാക്കൾ??  എന്നെ അവിടെ അവരെല്ലാം കൂടി എന്നെ  പിടിച്ച് വല്ല സണ്ടേസ്കൂളിനും വിട്ടിരുന്നേലോ... പിന്നെ അതിൻറെ ഹോംവർക്ക് !!??"

ഇതും പറഞ്ഞു അവൾ ഓടിവന്നു അമ്മയെ കെട്ടിപ്പിടിച്ചു. അമ്മയാകട്ടെ അടുത്ത ചിരിയുടെ പടക്കത്തിന് തിരികൊളുത്തുകയായിരുന്നു.

------------------------------------------------------------------------------------------------------------------------
കടപ്പാട്: എൻറെ പഴഞ്ചൻ തോഷിബാ ലാപ്ടോപ്പിന്.
ഗുണപാഠം: കുട്ടികൾ പലപ്പോഴും നമ്മുടെ ഗുരുക്കന്മാരായി മാറും. അവരിൽ നിന്നും ദിവസവും നാം ഓരോന്നും പഠിക്കുകയും ചെയ്യും.

Saturday, June 21, 2014

Book Review: The Rozabal Line


Ashwin Sanghi is a good writer. Since he got great historical background, most of his works are related to history or the conspiracies. Few months back, I read his Chanakya’s Chant with a thrilling mood. It was a fusion of past and present, but same subject of ‘Rajneeti’.

So when I take his first work ‘The Rozbal Line’ which he initially published in the pseudonym of Shawn Haigins by Lulu Press, US, I just remember my school days in 1988.  I got a controversial book ‘Jesus Liven in India’  by Holger Kersten which given me impetus to read this book.



Before reading of every book, naturally we will pamper the front and back cover pages and back will be filled with praises about the book. When I read the back, most of them are comparing Ashwin Sanghi with Dan Brown, the author of Da Vinci Code because of the style and narration of ‘The Rozbal Line’. It had been given much enthusiasm to begin my reading and the first Chapter itself provided me an onset on the plot.

The story begins in the Rozabal Tomb in Kashmir which contained  the body of a person named Yuz Asaf. As per locals, this Tomb existed from AD 112 onwards! Then the writer telling us a controversial plot of Jesus Christ’s visit to India, his marriage with Mary Magdalene and their child and descendants. What a great start! What a great plot ! After all, the interesting stuff is it is anti- Catholic and its belief !!

But after reading first chapter, I felt some confusion and the same has been increased in most of the remaining chapters. Different places, different time (BC & AD-twisting of past and present), hundreds of characters etc. Characters are appearing from different parts of the world (India, Britain, USA, Korea, PoK Kashmir, Pakistan, Afghanistan, Thailand, Israel, Saudi, Jerusalem, Burma, Vatican, Japan, Spain, Turkey, Tajikistan, Greece, Paraguay, Siberia, Philippines, Zimbave, Tibet, Judea, Egypt, France, Italy, Switzerland, Russia, North Korea, China, Malaysia, Iraq, Indonesia, Iran, Guatemala, Australia etc.). So the reader will get a clear confusion about the plot and sometimes slip from the actual thread of the story.

American priest Vincent Sinclair’s parents are died in an accident. He is passing through some kind of vision. He is see the life of Jesus, his Crucifixion, his escape after Crucifixion and some conspiracy for this escape from death to life and the fabricated story of his resurrection in third day!  As priest, he is getting total confusion and along with his aunt Martha, he is trying to search the real fact about his vision. It prompts him to travel different parts of the world especially, Goa (India) to find some valuable scripts at the tomb of St Francis Xavier.

The entire plot is telling one fact; hide the ‘truth’ about Jesus Christ’s visit to India and make terrorism on the basis of this plot. The plot inside the plot is an atom bomb attack in Megiddo, Israel (Like Hiroshima-Nagasaki,Japan).

Like the confusion of BC & AD, different places, hundreds of characters, different time, and different flight schedules; you can see different conspiracies are working in this story. Crux Decussata Permuta, Vatican, Opus Dei (of Da Vinci Code-Dan Brown), Illuminati (of Deception Point-Dan Brown), Al Qaeda of Osama Bin Laden, Laksher-e-Toiba, Lashkar-e-Talatshar etc.

In the middle of book, sometimes I thought why I have to complete this book so fast because the all thrilling effects are leaking from the story through unwanted inputs of history, time and places. Writer utterly makes readers topsy-turvy.

Writer is referring lot of books, theories, religions (Hinduism, Christianity, Islam, Zoroastrianism, Judaism etc.) and sometimes it feels readers so cloudy and unaffordable. I bet even though you got a ample memory, it is a tough task to remember the characters, places, incidents and periods of this book. May be writer want to make more perfection. But I believe readers are not much worried about perfection for a thriller or fiction. The purpose of reading a historical survey or thriller is entirely different.

The epitome of this book is – Don’t compare Ashwin Sanghi with Dan Brown. Both have diffident writing styles and with different range. Dan Brown is Dan Brown and Ashwin Sanghi is Ashwin Sanghi.

If you crazy to read about the ‘interesting plot’ of Jesus Christ’s traveling to Kashmir, his troubles after Crucifixion, then you can pick this book and start your reading. If you are more interest to read a thriller, then turn your mind and go for any book of Dan Brown. The hard work of Ashwin Sanghi to gather the information, period, time, places from different sources is really appreciated. His comparison between different religions especially the Trinity in Hinduism (Male: Brahma-Vishnu-Maheswara and Female: Lakshmi-Saraswati-Kali) and Christianity (Father-Son-Holy Ghost) is interesting to theological students.

Writer finally says that all religions are good and all going to same one direction. ‘There is something good to be found in all faiths.  The problem has never been belief but the deliberate interpretation and misuse of it’

Before cease, I want to write one more line. May be still my brain is not matured to afford the plot of The Rozabal Line or it is still indigestible to my mind.
------------------------------------------------------------------------------------------------------------------------------
Book: The Rozabal Line (Paper Back)
Author: AshwinSanghi
Publisher: The Westland Ltd.
Price: Rs. 250.00 

Monday, June 9, 2014

Book Review : In Course of True Love…. I am left with nothing!

Upon receipt of Sanjeev Ranjan’s debut book from Amazon, my spouse asked ‘what is the real meaning of this title?’. Her question is quite natural, because ladies are constantly interested in true love either from her husband, parents, sibling or boyfriend. I modestly replied her “I can’t tell until I read the book”

Aarush, a boy from a middle class family at Siwan (Bihar) got 90.8 % in his 10th board exam. In the beginning, onboard the bus from Bokaro to Siwan (his return trip after study); Arush’s memories has been going back to school days.  Arush feel that his mother not loving him much because every time she degrades him and still after exam result, she says the percentage is ‘less than we hoped’. After exam he is going to Chinmaya Vidyalaya, Bokaro and the entire plot is occur in his plus two days.

Book is staring at the end point, means the entire story is mere a flashback.

After joining Chinmaya Vidyalaya,  Aarush meet Aachankya, the most beautiful girl in his class (may be in school as well). Even though Aarush is handsome and brilliant student, he is very shy and reluctant to meet and talk with girls. His style has attracted Aachankya and she is trying to woo him. Finally, Aarush fall in love with her and their love getting strong and hard-day at school and night over phone.

Then, most of the story is happening over mobile and telephone conversation.  This makes reader little bit suffocation sometime. Some faces like parents of both lovers, their kith and kin etc. are coming and going in-between but not have any major role in the plot.

Their love affair grows at school and hostel.  Aachankya’s  hide and seek play with parents to contact her lover over phone, going to café, chatting and expressing ‘I love you’, missing in college holidays, usual contentions in between etc. making strong relation between the two.

But one day, things will change; drastically change and it bring the reader to stick with the pages of the book until the end.

The story ends at the same point it start ‘ …… I am left with nothing !’.

You can read this book like a short story.  Writer is only depicting the love of a boy and girl in their college days and later the pain of broken love. The major negative I felt is writer is concentrating the love of Aarush and Aachankya but not other stuffs. Some chapters are simply mobile conversations and the feelings of both lovers.

If you are going for a travel, I suggest this book to read on your journey. Just readings for time pass or like watching a movie or love scene in a movie.

It may be interesting to youth, because I believe most of the incidents depicting in this book are part of writer’s life itself. The attraction of this book is the modest style of writing. Writer is expressing his feelings in a simple manner without any linguistic acrobatics. Unlike other love stories; there is no villain here, villain and hero are both lovers.

Now after conclusion of my reading, I can tell my spouse the epitome of this book with a slight change in its title itself - In Course of True Reading…. I am left with nothing!

As a debut book of a growing writer, Sanjeev Ranjan’s attempt not disappointing his readers.

Monday, June 2, 2014

On board – Dubai to Trivandrum

When I approaching Dubai Airport, Terminal -1, I given a formal thanks to my Pakistani driver who collected my passport from Office.   Also, bestow one more thanks to Khan Bhai for his so called ‘advise’ for my vacation.

The lady who issued me boarding pass gifted an striking smile and while issuing blue colour boarding pass, she given a good message “Sir, hand luggage is less than the allowed and if you wish you can buy 04 Kg extra from Dutyfree shop’

Eureka! My mind yelled inside. While I am leaving the immigration, I put my mind on Ctrl+F mode to find out the stuff to buy from Dubai Dutyfree - weather is it liquor (to please my kith and kin), milk powder or Tang (to please my spouse) or sweets and toys (to please my daughter). When I entered there, an extra shopping pleasure invaded to me and my mind was eager to buy all the items in front of me. But my bad luck, I am restricted for only 4kg ?! Finally, I decided and bought 4 kg items from Dutyfree.

First three inevitable phases in the airport are completed within one hours – Getting the boarding pass (relax from extra luggage penalties) and security check-up (removing most of your stuff except shirt, pants and underwear and put it in screening) and give your passport to Immigration personnel and get a green stamp on the passport.

When I was standing in queue before the access gate of flight, I noticed the unusual feelings of people with smile, pleasure and the eagerness of their mind to reach home. Some guys are calling home with the coating of sweetness of love.  More than half of the passengers are going to home after one or two years. Their mind is ticking to see family and enjoy the period with them (better to tell parole!). They want to release their suppressed feelings of home, love, affection and sex. They are staying in camp and congested rooms; with the pressure of work from one end and money matters and its tension from other end - family. Bleeding for Company at day and for bedbugs at night!  Now the cork of all the suppressed feeling is going to open - within a short span of four hours journey.  The mood which I can see in the faces of passengers standing in the queue is amazing and rejuvenating.

One guy cannot control his temper and giving continuous kiss to his wife and telling her “darling don’t worry, I will reach within few hours you know”.

As usual, some patience-less guys are generating little rush in front of the final checking personnel and they are trying to console their customers with charming smile and words.

I just took my fresh book ‘The Secret Wish List’ of Preeti Shenoy. While I am passing through the tender love of Diksha and Ankit, one modest announcement of flight crew made hue and cry in front of the gate before the flight.

One lady gave us a warm welcome with an attractive smile. My mind says me ‘she is looking like Dikhsa’!

Inside the flight, people are busy to search their seat (it seems, if they are not discover their seat early, somebody usurp and sit there) and adjusting their hand luggage inside the cabin.

Yes, we the so called ‘cattle class’ are ready to fly from Dubai to Thirivananthapuram !

Lady cabin crews are busy with assisting passengers by keeping their hand luggage inside the cabin and adjusting the spaces. I saw one pretty crew standing on the handle of seat to adjust the cabin luggage inside, but before completing the assignment, her foot slipped and within a fraction of second, she fall down on the passage in between the seat. She fall on a nonagenarian with a “hoooo..” sound. Before somebody trying to help her, she recovered from the distress and pleads “sorry… sorry” to that nonagenarian. After few minutes again she turned and asked to him gentle man “sir, did I hurt you??” He replied with a smile “no.. it’s ok”. I stared him. Difficult to read the mind of man!

The captain of flight started talking in a lazy mood with an introduction and giving thanks to passengers for selecting his flight.  His sound reflects like a student who is exhausted after completing his home work!

The flight is going to reach thirty thousand feet above! The clouds are looking like heaps of cotton decorating the blue sky. My ear getting blocking in between and I can hear the sound of engine in different tone.

Another lady cabin crew appeared in front of us with some demonstration stuff and started her action song. I gazed her face, she is trying to hide a smile and doing the mime with utmost dedication. Actually this demonstration generated some kind fear on my mind and I started to think about the mishap and missing of recent Malaysian flight MH 370.

I had done few minutes research on her costumes and cosmetics. Pink lipstick, red nail polish, gentle hair style and sky blue colour dress. Her smile is good, body language is better and facial expression is superb.

While we are in thirty thousand feet above, I opened my laptop. Cabin venders (not street venders) started their sale. Actually they are versatile. Welcoming, announcing, demonstrating, selling precious sandwich, coffee, water etc., helping and guiding.

Passengers are enjoying the costly sandwiches, noodles, mineral water. Some guys are staring on the menu card and cursing the prices mentioned in US Dollar.

“Ladies and Gentlemen, we are now above thirty two thousand feet……”. Nobody is bothered about the announcement of Captain.

The snoring sound of somebody from my back seat disturbed my laptop exercise.  I checked the source of sound. One guy is sleeping peacefully and hurting the peace of all others. Its looks like he is sleeping first time in his life.

After 45 minutes, I closed my laptop and resumed reading. As I am going through the world of Diksha and Ankit, I forgot my surroundings totally. Diksha’s teenage love and troubles in marriage with another man is started haunting me as well.

After few minutes, one soft doze peeped into my eye lids, then increased its weight and ultimately forced eyes to close!

********                                              *******                                               ******

The sudden announcement of captain astonished my eyelids from sleep. I gazed on the window and immediately recognized that I am reaching the God’s Own Country! The green blanket of coconut trees welcoming our flight.

Some simple mayhem started inside the flight. Announcement is still going on and cabin crews are insisting passengers do not stampede before landing the flight. But the passengers are not in a mood to listen either captain or cabin crews. They are busy to pull out their cabin luggage and make the passage as a busy market. It seems flight is falling down to sea and all are trying to escape through emergency exit !

“Shit…. You can’t see…. Are you mad or going to die??”

Somebody is shouting. And others are laughing. The fact is while one guy pulling out his bag from cabin, nearby suitcase slipped and fall down to somebody’s head. The shouting is generating from that ill fated bald head!

I am still sitting in seat. Let the busy guys go first and wait at baggage collection area!

I am going to touch my home land, slowly and slowly. Goosebumps are generating in my body.

The cabin crews are standing in front of the exit gate given a charming smile with thanks for using their flight. Their ‘goodbye’ gave a hail to the sweetness and freshness of my home.


A cozy breeze giggled on my face and it said to me “Welcome back to Motherland”
----------------------------------------------------------------------------------------------------------------
Note: This is the story I wrote on-board during my trip to Dubai to Trivandrum on 1st May 2014 (except last few paragraphs).

Tuesday, May 20, 2014

പകരത്തിനു പകരം

രാവിലെ ഉണർന്നു  എണീക്കുന്നതിനു മുമ്പ് ഞാൻ കിടക്കുന്നത് നാട്ടിൽ ആണെന്ന് അങ്ങ് തോന്നിപ്പോയി (പ്രവാസിയുടെ ഒരു വിഡ്ഢിത്തം). മൂക്കിൽ എവിടെ നിന്നോ നാടൻ മാങ്ങയുടെ ചുനയുടെ  ഗന്ധം. കാതിൽ കൂട്ടമായി മുറ്റത്തു വന്നിരുന്നു നാദസ്വരം വായിക്കുന്ന കരിയിലകിളികളുടെ ഗാനധാര. കണ്ണിൽ പച്ചപ്പിന്റെ പുതപ്പെടുത്തു ആരോ ഇട്ടപോലെ ഒരു കുളിർമ.

ഇന്ന് എൻറെ  ജന്മദിനം ആകുന്നു!

നഗരത്തിലെ കലപില ശബ്ദങ്ങൾക്കിടയിൽ തുറക്കാത്ത ഒരു കടതിണ്ണയുടെ മൂലക്ക് വാലും ചുരുട്ടികിടന്ന് ഉറങ്ങുന്ന ചാവാലി പട്ടിയെപ്പോലെ ആണ് എനിക്ക് എൻറെ  ജന്മദിനങ്ങൾ തോന്നിയിട്ടുള്ളത്. തിരക്കിനിടയിൽ ആരോ ശല്യപെടുത്തിയ പോലെ അതൊന്നു ഉണരും, കണ്ണ് തുറക്കും, പിന്നെയും പഴയപോലെ വാല് പൂർവാധികം ഉള്ളിലേക്ക് കേറ്റിവച്ച് അങ്ങുറങ്ങും - പിന്നല്ലാതെ!

നാട്ടുമാങ്ങാ ചുനയുടെ മണം  മൂക്കിൽ നിന്നും വിട്ടകന്നപ്പോൾ ചുമ്മാതെ ഇത്തിരി നേരം പുതപ്പിനുള്ളിൽ കിടക്കാൻ തോന്നി. നാട്ടിൽ നിന്ന് വന്നിട്ട് ഒരാഴ്ചയായി. ഇപ്പോളും, പലപ്പോഴും ഭാര്യ പുതപ്പിനുള്ളിൽ ഉണ്ടെന്നു തന്നെ ആണ് വിശ്വാസം (പ്രവാസിയുടെ ഓരോ ചിന്ത).  ആ കിടപ്പിലാണ്  ഇന്ന് ജന്മദിനം ആണല്ലോ  എന്ന് ഉൾവിളി  ഉണ്ടായത് .

സമയം രാവിലെ നാലര ആയതേ ഉള്ളൂ. രണ്ടു മണിക്കൂറോളം ഇനി ജോലിക്ക് പോകാൻ ബാക്കിയുണ്ട്. പുതപ്പിനുള്ളിൽ കൊക്കൂണ്‍ അവസ്ഥയിൽ നിന്ന് പുറത്തുവരാൻ ഉള്ള മടി. ഹുസൈൻ സൈദിയുടെ പുതിയ ബുക്ക്‌  'ബൈക്കുള ടു ബാങ്കൊക്' തലയിണക്ക് അടുത്തു തന്നെ യുണ്ട്. രാവിലെ തന്നെ അധോലോകത്തൂടെ സഞ്ചരിക്കണോ? മനസ്സിനൊരു സന്ദേഹം..

ജോലിക്ക് പോകുന്നതിന്  മുമ്പ് എന്നും ഭാര്യയെ ഫോണിൽ വിളിക്കുന്നതാണ്. എന്നാൽ ഇന്ന് അവൾ ഇങ്ങോട്ട് വിളിച്ചാൽ കൊള്ളം  എന്ന് തോന്നി. ഒന്നുമല്ലെങ്കിലും ഭർത്താവിന്റെ  ജന്മദിനം അല്ലെ?

കുറെ നേരം അങ്ങനെ കിടന്നു. ഒരു വിളിയും വരുന്നില്ല. 'പിന്നെ... നാട്ടിൽ കിടക്കുന്നവർക്ക് പണി ഒന്നും ഇല്ലല്ലോ.. ഇയ്യാളുടെ ജന്മദിനം.. ഫൂ..' എനിക്കു തന്നെ മനസ്സിൽ  ഒരു ചിന്ത തോന്നി.

അവസാനം അവളെ ഒന്ന് വിളിച്ചു നോക്കാം എന്ന ആശയം തോന്നി. ഫോണെടുത്ത് ഞെക്കി. ഒന്നടിച്ചു.. രണ്ടടിച്ചു... എടുക്കുന്നില്ല. ഒന്നുകൂടി ശ്രമിച്ചു. ഒന്നാമത്തെ അടിക്കുതന്നെ എടുത്തു (ആരുടെയോ ഭാഗ്യം).

"ഹ.....ലോ....."

ഉറക്കച്ചുവയോടെ ഉള്ള ആ ഹലോ പറച്ചിൽ കേട്ടപ്പോൾ സുബ്ബലക്ഷ്മിയുടെ സുപ്രഭാതം കേൾക്കാൻ  ഇട്ട കാസറ്റ് മാറി  ജൂഡാസ്  പ്രീസ്റ്റിന്റെ 'ബ്രേക്കിംഗ് ദ ലോ' കേട്ട പോലെയായി.

"ടീ ...ത് ഞാനാ "
"ഉം .."

എന്തോന്ന് 'ഉം'? ദൈവമേ ഇത് എൻറെ  ഭാര്യതന്നെ അന്നോ? കൊച്ചുവെളുപ്പാൻ കാലത്ത് വല്ല റോങ്ങ്‌ നമ്പരും? ഞാൻ ഫോണിൻറെ തലമുതൽ ചന്തിവരെ ഒന്ന് നോക്കി. കുഴപ്പം ഇല്ല. അവൾ തന്നെ.

"ടീ.. ഇന്നൊരു പ്രത്യേകത ഉണ്ട്... അറിയാമോ?

"നരേന്ദ്ര മോഡിയുടെ സത്യപ്രതിജ്ഞ ആന്നോ?"

ഈശ്വര ൻ മാരെ ......കാര്യം സ്റ്റേറ്റ് വിട്ട് കേന്ദ്രത്തിലേക്ക് പോയോ? സത്യത്തിൽ ഇവൾ  അറിയില്ല എന്ന് നടിക്കു വാന്നോ? എനിക്കാണേൽ   ഇലക്ഷന് പൊട്ടുന്ന തിനു മുമ്പുള്ള 'പരനാറി' പ്രയോഗമോ, പൊട്ടിയശേഷം ഉള്ള 'ചെറ്റ' പ്രയോഗമോ ഒന്നെടുത്തു അലക്കാൻ  തോന്നിയ നിമിഷം.

"എടീ പുല്ലേ.. ഇന്ന് എന്റെ ബർത്ത് ഡേ ആണ്... അറിയാമോ നിനക്ക്?"

ഞാൻ എൻറെ  അമർഷം  പുറത്ത് പ്രകടിപിക്കാൻ ശ്രമിച്ചു.

"അയ്യോ... അന്നോ?  സത്യമായിട്ടും ഞാൻ മറന്നു പോയി.... മെനി  മെനി ഹാപ്പി റിട്ടേണ്‍സ്  ഓഫ് ദ  ഡേ" അവൾ ഞെട്ടലിൽ നിന്നും ഉയിർത്തെഴുന്നേറ്റു.

"സോറി... ഞാൻ മറന്നു പോയി..." വീണ്ടും ക്ഷമാപണം.

ഞാൻ ഒന്നും മിണ്ടിയില്ല. ദേഷ്യമോ... വിഷമമോ ഒക്കെ എന്നിൽ മാറിമറഞ്ഞു.  ഇലക്ഷന് ജയിക്കും എന്ന് പറഞ്ഞവന് കെട്ടിവച്ച കാശ് പോയപോലെ ആയിപ്പോയി.

"പ്ലീസ്... സോറി..."

ആ വശീകരണ തന്ത്രം, നായ്ക്കരുണപ്പൊടി ദേഹത്ത് വിതറിയ ഒരു സുഖം !!

"എന്നോട് മിണ്ടണ്ടാ... എന്നിട്ടും നീ എൻറെ  ബർത്ത്ഡേ ഓർത്തില്ലല്ലോടീ .."

"അതിനല്ലേ സോറി പറഞ്ഞത്....അയ്യടാ.. ബർത്ത് ഡേ ഓർത്തിരിക്കുന്ന  ഒരാള്... എൻറെ  കഴിഞ്ഞ ബർത്ത് ഡേ കഴിഞ്ഞു, നാലു ദിവസം കഴിഞ്ഞല്ലേ ഇയ്യാൾ ഓർത്തത് .. അതും ഞാൻ അങ്ങോട്ട്‌ ചോദിച്ചപ്പോൾ..??"

ഒന്നാം റാങ്കുകാരനെ പരീക്ഷക്ക്‌ കോപ്പിയടിച്ച് പിടിച്ചു ഡീബാർ  ചെയ്തപോലെ ആയിപ്പോയി എൻറെ  അവസ്ഥ. അല്ലേലും ഈ പെണ്ണുങ്ങൾക്ക്‌ വേണ്ടാത്ത സമയത്ത് ആവശ്യമില്ലാത്തത് ഓർമ്മയിൽ വരും. ആവശ്യമുള്ള സമയത്ത് അരണയുടെ ബുദ്ദിയും .. സംഭവം സത്യമാണ്. അവളുടെ കഴിഞ്ഞ ജന്മദിനം ഞാൻ വിഷ് ചെയ്തില്ല (സത്യം ഇനിയെങ്കിലും പറയാമല്ലോ.. മറന്നു പോയതാ). അതിൻറെ  ചൊരുക്ക് ഒരാഴ്ച യോളം അവൾക്കുണ്ടായിരുന്നു. എന്തൊക്കെയോ ചുരിദാർ വാങ്ങിത്തരാം,  സ്വർണ്ണം വാങ്ങിത്തരാം എന്നൊക്കെ പറഞ്ഞ് സമാധാനമാക്കി എടുത്തപാട് എനിക്കും ദൈവം തമ്പുരാനും മാത്രമേ അറിയൂ.

"അതു പോട്ടെ...കഴിഞ്ഞ വിവാഹ ദിവസം എനിക്ക് തരണ്ട ഗ്രീറ്റിങ്ങ് കാർഡ്  മൂന്നു ദിവസം കഴിഞ്ഞ് അല്ലേ  തന്നത്?"

അതും ശരി ആണ്.  കല്യാണ ദിവസം ആഘോഷിക്കാൻ കൂടി ആണ് അവധിക്ക് നാട്ടിൽ  പോയത്. പക്ഷേ അന്ന് മഴയും, പുറത്ത് പോയി ഭക്ഷണം കഴിപ്പും ഒക്കെയായി ദുബായിൽ നിന്ന് അന്നേദിവസം കൊടുക്കാൻ വാങ്ങിക്കൊണ്ട് പോയ ഗ്രീറ്റിങ്ങ് കാർഡ്  കൊടുക്കാൻ മറന്നു. പോരുന്നതിനു രണ്ടു ദിവസം മുമ്പാണ് അതും ബോണസ്സായി ഒരു ചുംബനവും കൊടുത്തത് (പെണ്ണുങ്ങളുടെ ഒരു കാര്യം, ചിലപ്പോൾ  ഒരു ചുംബനത്തിൽ എല്ലാം അങ്ങ് മറന്നു പോകും )

ഇപ്പോൾ വാദി  പ്രതിയായല്ലോ. കസ്തൂരി രംഗനും, മുല്ലപ്പെരിയാർ വിധിയും, സലിം രാജും, സരിതയും എല്ലാംകൂടി തലക്ക് വന്നുവീണ കുഞ്ഞൂഞ്ഞു സാറിനെപ്പോലെ ഞാൻ നിന്നുപോയി.

"എടീ.. അപ്പോൾ നീ പ്രതികാരം ചെയ്യുവാരുന്നു.. അല്ലെ?... പകരത്തിനു പകരം?"

"ഓ.. ഞാനെന്തോ പ്രതികാരം ചെയ്യനാ... സത്യം പറഞ്ഞാൽ  ഞാൻ കഴിഞ്ഞ ദിവസവും ഓർത്തതാ .. എന്നാൽ ഇന്ന് രാവിലെ അങ്ങ് മറന്നു പോയി... സോറി"

"ഉം..."  ഞാൻ ഇതൊന്നും അറിയാത്തപോലെ ഒരു മൂളങ്ങു മൂളി. ഇതിപ്പോ ആരാ പ്രതി, ആരാ വാദി എന്ന് വക്കീലമ്മർക്കു  പോലും  കോടതിക്കുള്ളിൽ തെറ്റിയ പോലെയായിപ്പോയി.

"എന്നോട് കെറുവ് അന്നോ???"  അവൾ കൊഞ്ചുന്നു.

"അല്ല...."

"സത്യമായിട്ടും???"

"ഉം..."

"അല്ല എനിക്കറിയാം.... എന്നോട് കെറുവാ ...... പറ..."

എൻറെ  അത്തിപ്പാ റ  അമ്മച്ചീ... ഇനി ഇവളെ എന്ത് പറഞ്ഞാണ് കെറുവ് ഇല്ല എന്ന് മനസ്സി ലാക്കുന്നത്?

"പോടീ.. പുല്ലേ... എനിക്ക് നിന്നോട് കെറുവാ ... ഒത്തിരി.. ഒത്തിരി.. ഒത്തിരി..." ഇതും പറഞ്ഞു ഞാൻ ഉറക്കെ ഉറക്കെ ചിരിച്ചു. എന്തോ എനിക്ക് ചിരി അടക്കാൻ ആകുന്നില്ല.

അവളും ചിരിച്ചു. അതിൽ എന്തൊക്കെയോ വികാരങ്ങൾ  ഒലിച്ചുപോയി. പകരം വേറെ എന്തൊക്കെയോ വികാരങ്ങള വന്നു കയറി.

"ഒകെ.. ബൈ .... വക്കട്ടെ... വൈകിട്ടു  വിളിക്കാം...."

ഞാൻ ഫോണ്‍  താഴെ വച്ചു.

അങ്ങനെ ഒരു വയസ്സ് കൂടി എൻറെ  ദേഹത്ത് കേറിയങ്ങ് ആവാഹിച്ചു.

Monday, April 28, 2014

പ്രവാസിയുടെ അവധിക്കാലം

എന്താണു  നീയിങ്ങനോമനെ എന്നിലെ
വിചാര വികാര കേന്ദ്രമായ് മാറുന്നു?
കണ്ണടച്ചാലും തുറന്നാലും നിന്നുടെ 
കണ്ണിണകൾ തന്നുടെ വശ്യമാം ചാരുത.

ഓടി നിൻ ചാരത്തൊന്നെത്തുവാൻ വെമ്പുന്നു 
മനവും  തനുവും ഓരോരോ നിമിഷവും 
മരുഭൂമി തന്നിലെ മരുപ്പച്ചയാണ്‌ നീ 
മാറ്റുരക്കാൻ ആവാത്ത മൂല്യമല്ലേ 

കാറ്റെന്നെ തഴുകുമ്പോൾ നീയാണ് എന്നോർക്കും 
വെയിലെന്നെ പുണരുമ്പോൾ നിൻ ചൂടതെന്നോർക്കും 
ശീതീകരിച്ചെൻ ചുമരുകൾക്കുള്ളിലെ 
കുളിരും അതിൻ തളിരും നീ... നീമാത്രമെന്നോർക്കും 

നിൻ ഗന്ധം എൻ തലയിണക്കുണ്ടെന്ന് 
വെറുതെ ഞാൻ ചിന്തിച്ചു കെട്ടിപ്പുണരുന്നു 
ചിരിക്കുന്നു, കളിക്കുന്നു പിന്നെ ഒന്നോർത്തു ഞാൻ 
കേഴുന്നു, തളരുന്നു, ശപിക്കുന്നു എന്നിലെ എന്നെയും 
എൻ മാറാ വ്യാധിയാം പ്രവാസ പ്രതിയേയും 

നിൻ കിളികൊഞ്ചലിൻ  ചുഴിയിൽ ഞാൻ വീണുപോയ്‌ 
നിന്നധരത്തിൻ മധുഞാൻ നുകർന്നുപോയ്
സ്വപ്നമാം മഞ്ചലിൽ യാത്രയാകുമ്പോൾ രാവതിൽ

തള്ളിയാൽ നീങ്ങാത്ത അവധിതൻ ദിനമെത്തി
സ്വപ്നങ്ങൾ സത്യമായ് തീരുന്ന ദിനമെത്തി
ആകാശ വിതാനത്തിൽ നിന്നെയങ്ങൊർത്തൊർത്തു 
മണിക്കൂറുകൾ പിന്നിട്ടു, വിമാനത്താവളം പിന്നിട്ടു ...

ആരും കാണാതെ ഒരു മൃദുചുംബനം 
ആരും കേൾക്കാതെ ചെറു ചിരിതൻഭാഷണം 
ആരും അറിയാതെ ഒരു നൂറു പരാതി തൻ 
ഭണ്ടാരക്കെട്ടെന്റെ മേലക്കുനീ  അഴിച്ചിട്ടു 

അതിന്നുമേൽ കിടന്നറിയാതെ  ഞാൻ ചിരിച്ചുപോയ്‌ 
കള്ളിപെണ്ണെ നീയൊരു കുറുമ്പിൻറെ  കനിയല്ലേ 

മറന്നു ഞാൻ എല്ലാ പ്രവാസ ദുസ്മരണകളും  
ഓർമ്മതൻ കയ്പു നീരാകുന്ന വെള്ളിയാഴ്ച്ചകളും 
ഏകാന്തമാം ചിന്തയും അനന്തമാം ആധിയും 
ഇനിയും ഒരവധി വരെയുള്ള പ്രശ്നോത്തരികളും 

അവളുടെ കരവലയത്തിൽ, ആ വളകൾതൻ താളത്തിൽ 
ആ സിന്ദൂര പോട്ടെന്നുടെ മുഖത്തേക്ക് പടരുമ്പോൾ 
എന്തു  പ്രവാസം? എന്തു  പ്രയാസം?
എല്ലാമേ  മറഞ്ഞുപോം .. മറന്നുപോം  അറിയാതെ !

ഇനി ഞാൻ ഇത്തിരി ചിരിക്കട്ടെ അറിയാതെ 
ഇനി ഞാൻ ഇത്തിരി നുകരട്ടെ ജീവിതം 
എങ്ങെങ്ങൊ  മറന്നുപോയ  എന്നുടെ  പകലുകൾ രാവുകൾ..

അതിമധുരമാം ഇണയുടെ സ്നേഹത്തിൻ പൂമാലകൾ
എടുത്തു ഞാൻ ചാർത്തട്ടെ ഇനി ഞാൻ
പ്രവാസത്തിലേക്ക് തിരികെ പോകുംവരെ....

Wednesday, March 26, 2014

Printing Photographs

Everybody know working in a contracting field, especially in subcontracting field is very tough job due the pace of Projects and these days Companies are getting Projects on fast track basis.

Tension, pressure…. again tension, pressure. Buildings are escalating along with the human pressure.

But in the middle of all the pressure filled arenas, sometimes we will get tips to smile and occasionally laugh as well.  Yes! It happened couple of days back at my office.

(Let me complete my laugh first…. Then I will start……!!)

It was a Thursday. I am little bit busy, because I have lot of schedules to complete before week end.


It is a story of a camera. If you are working in a construction field, no need to ask you the importance of camera, date stamped photos for depicting different stages of progress, inspection, observations, NCRs. We have three digital cameras at Office which is regularly taking by our Foreman, Supervisors and Engineers for taking daily progress photos and notify the damages, irregular installations etc.

On that busy morning, one of our Foremen appeared in front of me and politely asked the camera for taking some snaps from Site. He entered his name in the camera log, signed and disappeared from office. OK good, I engaged and continued in my works.

After thirty minutes, the same Foreman came back like a protagonist in the fairy tale. His face was pale and looks little bit disappointed. What happened to this Professional Photographer? I thought and my eyes splashed to his pale face quickly.

“Bhai, this camera is not working..!!”

“ Not working?? Jesus…. You damaged this costly camera??”

“No Sir, I am not damaged (see the transformation of Bhai to Sir – yes,  fear will invite some respect indeed !)…. It’s not working because there is not battery inside the camera !!??”

No battery??  Camera without battery? I stared him one minute and slowly I noticed that Officeboy keeping that ill fated battery for charging.

“My friend, why you taken this camera without battery?” Instead of admitting my mistake, I just asked him a question with a overflowing smile on my face. Poor guy, he need to go back again to take the photo !

Mere ko kya malum??.... I thought battery was there”

“ Ok, take the stuff and bring it fast, because others will come and ask the camera now”

“Hmm… I will come back within thirty minutes” The fairy tale protagonist disappeared from my vista.

Again I fall down in my work. Checking  my MS Outlook for incoming emails and forwarding to the concerned.

“Sir….”

A sound like the cry of an animal given some shock to my ear drums. Again same Foreman?

“You finished photos session?... Ok give me the camera back”

“No…. how I can take photo.. this camera again not working?”

“Again? Now what happened? Did you checked it properly?

“Yah.. I checked, the display shows No memory card…!!”

“No memory card?  Who taken that memory card?... you know the cost of 8 GB Memory Card?


Mereko kya malum? Memory card was not there?!”

Really? Where it gone? I called Officeboy to check the source of memory card. He told the memory card is with other Engineer who it taking printouts of the photos.

“Dheko.. Dheko… that is why memory card is not in camera! “ He yelled. Yes, you are correct. I told myself and asked Officeboy to fetch memory card and give to him.

Great! Our hero went to Site again (It is fifth floor in the building – so you can imagine how much he cursed me or himself !)

You, my may now thinking this is the end of my week story. No, it is just beginning or half way only.

After thirty minutes the hero came back from Site. Now his face is glittering like a fullmoon in the night. He handed over the camera to me and requested me the colour prints of his professional photography. All right, it is quite natural, because the colour printer is only connected to my PC.

I had connected digital camera to my computer and all the photos in the folder appeared in my monitor. I asked him which print he wants. He stared to the monitor again and again. I can guess he got some problem with the small size photos. I enlarged the photos, but still he got some confusion to recognize the photos.

“My friend, you only taken last photos,  out of these snaps, which you want to take print?”

“No, these are not my photos…”

“Then, where is your photo?  Now don’t tell me “Mereko kya malum OK..?”  He given a strange look on me to defend my question.

“See.. this one”

“This one…?  My friend, it is not photo, this is some videos, you need the print out of your photo or video”

Now he is really confused. Where are the photos I had taken now? Missing somewhere? But where?
I just clicked on the last few video files. My media played pop-up in the monitor. Just one second video and same four videos are there.

“Yes, this.. this is my photos!!” He yelled again like a victorious warrior in the battle field.

“But my Dhosth.. these are video files, how I make print-out?  impossible”

“Sir, it is very urgent, you already know how many times I shuttled from Site to Office. How can I go again and do the same work? If it is not clear, no problem, just give me the print. Otherwise, I don’t want in colour, at least give me black and white print-outs”

Print-out of this one second video? What an idea Sirji?  I laughed myself, but our hero is really serious. He is requesting, again and finally started begging for print-out of that so called Video !  He wants to get the print-out at any cost either colour or black and white. Why it happened? I thought myself. May be in a hurry mood, he mistakenly changed the mode of camera from photo to video.

“My dear… it is impossible to take print out of this videos. You go, take photos and come back, then  only I can give print out.. OK?”

“ This is very, very urgent, Engineer wants to show this to Consultant, I don’t have time to spare again, at any cost you have to give me the print-out”

I am in a dilemma now. How I can convey the message to this person? He is thinking I just want to avoid him and giving some silly excuses. He is not in a mood to leave my cabin. Finally I asked him one question.

“Bhai Saab…. If you are going to watch a movie and after movie, can you ask theater owner the print out of the stuff you watched?”

“No” He answered.

“Same way, how can you ask the print-out of a video ?”

My verbal illustration changed his face. He smiled and later laughed.

“Hmm… the print out of video is not possible.. correct….”

He left the cabin for another round to Site. I hope now he can at least take the real photo !

Lesson-01 : Check any device properly before use, otherwise it will waste your time.
Lesson-02 : Check any devise properly before you give someone, it will save your time.