ഇവിടെ ഒരു ജങ്ങ്ഷന്‍ ഉണ്ടായിരുന്നു പണ്ട്. പക്ഷെ പേരില്ലായിരുന്നു. ബസ്സ് നിര്‍ത്തുന്ന സ്ഥലം ഒക്കെ നമുക്ക് ജങ്ങ്ഷന്‍ ആണല്ലോ. അങ്ങനെ പേരില്ലാത്ത ഈ ജങ്ങ്ഷന് പേരുവന്നത് ഇന്ദിരാ ഗാന്ധിയുടെ മരണത്തോടെ ആണത്രെ.
ഇന്ദിരാജി മരിച്ചതിന്‍റെ വിഷമത്തിലും അവരുടെ ഓര്‍മ്മ നാട്ടുകാരുടെ മനസ്സില്‍ സൂക്ഷിക്കുവാനും ആരൊക്കെയോ ചേര്‍ന്ന് ഈ നാല്‍കവലക്ക് പേരിട്ടു- ഇന്ദിരാ ഗാന്ധി ജങ്ങ്ഷന്‍. ഓരോ വര്‍ഷവും ഇന്ദിരാ സ്മരണ ദിവസം ഇവിടെ അവരുടെ ഫോട്ടോ വച്ചു പായസം വിളമ്പിയിരുന്നു. കലാന്തരെ ഇന്ദിര മാഞ്ഞു പോവുകയും ഗാന്ധി മാത്രം നിലനില്‍ക്കുകയും ചെയ്തു. ഇന്ദിരാ ഗാന്ധിയുടെ സ്ഥാനത്ത് ആള്‍കാരുടെ മനസ്സില്‍ മഹാത്മാ ഗാന്ധി ചേക്കേറുകയും ചെയ്തു പോലും! എന്തായാലും രണ്ടിലും ഗാന്ധി ഉള്ളതിനാല്‍ ആര്‍ക്കും ഒരു എതിര്‍പ്പും ഉള്ളതായി തോന്നിയിട്ടില്ല. ഉണ്ടങ്കില്‍ തന്നെ വല്ല കമ്മ്യുനിസ്റ്റു കാര്‍ക്ക് മാത്രമേ ഉണ്ടാകൂ എന്നാണത്രെ കോണ്ഗ്രസ്സ് കാരുടെ പതിഞ്ഞുള്ള സംസാരം!!
എന്തായാലും നാട്ടുകാര്‍ ചേര്‍ന്ന് ഇവിടെ ഒരു ഗാന്ധിജി യുടെ പ്രതിമ അങ്ങ് നാട്ടി പേര് അങ്ങനെ സ്ഥാപിച്ചു കളഞ്ഞു. ഇനി ദൈവം തമ്പുരാന്‍ പോലും വിചാരിച്ചാല്‍ പേര് മാറ്റാന്‍ പറ്റില്ല. കട്ടായം!!
എന്ത് ചെയ്യാന്‍? കാറല്‍ മാര്‍ക്സും ഏഗല്‍സും ഒക്കെ മരിക്കുന്ന സമയത്ത് ഈ ജങ്ങ്ഷന്‍ ഇല്ലായിരുന്നു പോലും.. ഇവിടെ എത്രയോ കമ്യുനിസ്റ്റുകാര്‍ മരിച്ചിരിക്കുന്നു... അന്നൊന്നും ഒരുത്തനും ഈ ദുര്‍ബുദ്ധി തോന്നിയില്ലല്ലോ..ഇനി പറഞ്ഞിട്ടെന്തു കാര്യം. രാഷ്ട്ര പിതാവ് പേര് അടിച്ചു മാറ്റി ക്കളഞ്ഞു.. ഇനി ഒന്നും ചെയ്യാനില്ല... ലോക്കല്‍ കമ്മറ്റിക്കാര്‍ ഖേദം പ്രകടിപിച്ചു.
രാഷ്ട്ര പിതാവിന്‍റെ പ്രതിമ ജങ്ങ്ഷനില്‍ അനാചാദനം ചെയ്ത ദിവസം ബാബുജി പ്രസംഗിച്ചു.."എന്‍റെ പേര് ബാബുജി.. ഇത് ഗാന്ധിജി..."
ഇതൊക്കെ ആണെങ്കിലും ഈ ജങ്ങഷന് വേറെ ഒരു പേരുകൂടി കാലാന്തരേ വന്നു ചേര്‍ന്നു എന്നത് വിസ്മരിക്കാന്‍ കഴിയില്ല. നാട്ടിലുള്ള ബ്രോക്കര്‍ മാര്‍ ഒക്കെ കൂടി ചേരുന്ന ഒരു സ്ഥലം ആയി മാറിയത്രെ ഈ ജങ്ങ്ഷന്‍. അതോ ഇവിടുള്ള ചേട്ടന്മാര്‍ ഒക്കെ ബ്രോക്കര്‍ മാരായി പരിവര്‍ത്തനം ചെയ്യപ്പെട്ടോ? അറിയില്ല...ബ്രോക്കര്‍ മാരെ ഇടിച്ചു വഴി നടക്കാന്‍ പാടില്ലതയപ്പോള്‍ ഏതോ വിവരം കേട്ടവന്‍ ഇട്ട പേരാണ് "ബ്രോക്കര്‍ മുക്ക്" അത് സമൂഹത്തിലെ മാന്യന്‍ മാര്‍ പോലും ഏറ്റു പിടിച്ചു എന്ന് പറഞ്ഞാല്‍ പിന്നെ എന്ത് പറയാന്‍.. അങ്ങനെ പരസ്പര ബന്ധമില്ലാത്ത രണ്ടു പേരുകള്‍ ഒരേ സമയം ഈ കവലയെ അലങ്കരിച്ചു..മുഖ്യമന്ത്രിയെ പുതുപള്ളിക്കാര്‍ കുഞ്ഞൂഞ്ഞു എന്നും കേരളം ഉമ്മന്‍ ചാണ്ടി എന്ന് വിളിക്കുന്നില്ലേ .. ചേര്‍ത്തലക്കാരന്‍ തങ്കച്ചനെ എ. കെ ആന്റണീ എന്ന് വിളിക്കുന്നതും നമ്മള്‍ തന്നെ അല്ലെ..പിന്നെ എന്‍റെ കൂട്ടുകാരെ സാബുവിന്റെ ഒഫീഷ്യല്‍ പേര് പി. ടി ചെറിയാന്‍ എന്നാണ്... അതുപോലൊക്കെ തന്നെ ഇതും!! അല്ലെങ്കില്‍ തന്നെ ബ്രോക്കറുമുക്ക്കാര്‍ക്ക് എന്നും ഇരട്ട പേരിടാന്‍ ഒരു പ്രത്യേക കഴിവാണല്ലോ...
ഇങ്ങനെ ഒക്കെ ഉള്ള ഈ ബ്രോക്കര്‍ മുക്കില്‍ താരങ്ങള്‍ അനവധി ആണ്. പ്രത്യേകിച്ചു സന്ധ്യ ആയി ക്കഴിഞ്ഞാല്‍. അതില്‍ ഒരാളെ ഇപ്പോള്‍ കാട്ടിത്തരാം.. അല്‍മാരു ചേട്ടന്‍!