Tuesday, October 30, 2012

രണ്ടു പാട്ടുകള്‍

അടുത്ത കാലത്തായി പാട്ടിനോടും  സംഗീതത്തോടും  ഇത്തിരി സ്നേഹം തോന്നുന്നു. അങ്ങനെ മനസ്സില്‍ വന്നു  പതിഞ്ഞ ചില പാട്ടുകള്‍. ഇതുനു പറ്റിയ സംഗീതവും (താളം) എന്‍റെ മനസ്സില്‍ തന്നെയുണ്ട്‌ :-

പാട്ട് - 01

തേങ്ങുന്ന മനസ്സിന് പുതുജീവന്‍ പകരുവാന്‍
ഒസ്തിയില്‍  നിറയുന്ന ചൈതന്യമേ
എന്‍ പാപഭാരത്താല്‍ നീയേറ്റ  വേദന
അനന്യമാം സ്നേഹത്തില്‍  അടയാളമേ
(തേങ്ങുന്ന മനസ്സിന്....)

ആഴിയിന്‍ അലകള്‍ പോല്‍ അടങ്ങാത്ത  മനസ്സിനു 
ആലംബമാകുന്നു  നിന്‍ സ്പര്‍ശനം
കന്മഷമേതുമെ  കഴുകുന്ന  നിന്‍കരം
നവ ജീവന്‍ പകരുന്ന  രക്ഷാതീര്‍ത്ഥം
(തേങ്ങുന്ന മനസ്സിന്....)

 കനിവിന്‍റെ  താതാനിന്‍ സ്നേഹമാം ചുംബനം
അകതാരില്‍  നിറക്കുന്നു  നിത്യശാന്തി
സ്നേഹിക്കൂ നിന്നെപ്പോല്‍  നിന്നയല്‍ക്കാരനെ
എന്നോതി എനിക്കുനീ  പുണ്യമായി
 (തേങ്ങുന്ന മനസ്സിന്....)
---------------------------------------------------------------------------------

 പാട്ട് - 02

കാറ്റിന്‍ ചില്ലകള്‍ ഓതും  ഗീതം
നാഥ ന്‍റെ  കേള്‍വികള്‍  അല്ലോ ..
ഉയരും പറവകള്‍  മാനത്തു  കാട്ടണ-
ദേവന്‍റെ  താളമതല്ലോ
നിറയും, നിറയും എന്‍ മനമെന്നും
താതന്‍റെ  ദൈവീക സ്വാന്തനമെങ്ങും
പാടാം, പാടാം  കൈയ്യോത്തു  ചേരാം
നന്മതന്‍ ചിന്തുകള്‍  പരിചയായ് ചേര്‍ക്കാം ..
(കാറ്റിന്‍ ചില്ലകള്‍ ഓതും  ഗീതം.... )

വയലില്‍  പച്ച പുതപ്പിക്കുന്നതാര്
പുഴയില്‍ മീനിനെ  നിറക്കുന്നതാര്
മരത്തില്‍ പൂവുകള്‍ , കായുകളെല്ലാം
നാഥാ, നാഥാ  നിന്‍ കര സൃഷ്ടി
ദേവാ, ദേവാ നിന്നിലെ ശില്‍പ്പി
ഓര്‍ക്കുമ്പോള്‍  അത് അത്ഭുതമാകും
ഓര്‍മ്മയ്ക്ക്‌ താള മതനന്യമതാകും
(കാറ്റിന്‍ ചില്ലകള്‍ ഓതും  ഗീതം... )

 മാനത്ത്  താരകള്‍  ചിമ്മുന്നതെന്ത്
താഴത്ത്  മാലോകര്‍  തിരയുന്നതെന്ത്
നിറയും  നിന്നുടെ  സ്നേഹമതല്ലോ
നാഥാ, നാഥാ  നിന്‍ ദിവ്യ സ്നേഹം
ദേവാ  ദേവാ  നിന്നിലെ  ദാനം
ഓര്‍ക്കുമ്പോള്‍  അത് അത്ഭുതമാകും
ഓര്‍മ്മയ്ക്ക്‌ താള മതനന്യമതാകും
(കാറ്റിന്‍ ചില്ലകള്‍ ഓതും  ഗീതം.... )

2 comments:

  1. ജോയ്,

    നല്ല വരികള്‍...ലളിതം സുന്ദരം....സ്നേഹിക്കൂ നിന്നെപ്പോല്‍ നിന്നയല്‍ക്കാരനെ
    എന്നോതി എനിക്കുനീ പുണ്യമായി ....

    നാഥാ, നാഥാ നിന്‍ ദിവ്യ സ്നേഹം
    ദേവാ ദേവാ നിന്നിലെ ദാനം
    ഓര്‍ക്കുമ്പോള്‍ അത് അത്ഭുതമാകും.....


    ഈശ്വരന്‍ അനുഗ്രഹിക്കട്ടെ

    ReplyDelete