Monday, September 13, 2010

ദൈവീക സ്പര്‍ശ്വം - കവിത

ആഴത്തിലിന്നുഞാന്‍ ആത്മാവിന്‍ ചിന്തകള്‍
ആനന്ദ ചിത്തനായ് ഓമനിക്കും
അംബരം മീതെയും, ആഴിതന്‍ താഴെയും
 ഒന്നായ്  നിറയും ഹാ ചൈതന്യമേ..

കാണാന്‍ നുകരുവാന്‍ എത്രയോ വൈകി ഞാന്‍
ജീവേശ നിന്‍ തിരു സ്പര്‍ശനവും
കാല്‍വരി മാമല കണ്ടോരു ചൈതന്യം
ഇന്ന് ഞാന്‍ നുകരുന്നു തേന്‍ തുള്ളിയായ്

ഉഴലുമ്പോള്‍ ലോകതിരക്കിലും തിക്കിലും
നിലക്കാത്ത ആത്മാവിന്‍ അശാന്തിയിലും
കേള്‍കുന്നു അപ്പോളേ ആനന്ദദായകം
"ഭൂമിയില്‍ മന്നവര്‍ക്കിന്നു ശാന്തി"

തൊട്ടു ഞാന്‍ ആ ശബ്ദ വീചിതന്‍ സത്യവും
അതിനെ പൊതിയുന്ന സൌരഭ്യവും
അന്നേരം എന്നുള്ളില്‍ എവിടെയോ പയ്തുപോയ്
ശാന്തി തന്‍ രമ്യമാം ശിശിരകാലം

ആദ്യമായ് ആത്മാര്‍ത്ഥ വിശ്വാസം ധരിച്ചു ഞാന്‍
കരം തൊട്ടു ലാളിച്ചു ദിവ്യ ഗ്രന്ഥം
കണ്ടു എന്‍ നയനങ്ങള്‍ ലോകത്തിന്‍ രക്ഷയും
അനന്തമാം ത്രിത്വതിന്‍ പദ്ധതിയും

അത്ഭുതം പൂണ്ടു ഞാന്‍ എന്നോടായ് ചോദിച്ചു
ഇത്ര നാള്‍ എവിടെ പോയ്‌ നിന്റെ ജ്ഞാനം ?
ദൈവത്തിന്‍ ഭക്തിയെ ജ്ഞാനത്തിന്‍ ആരംഭം
ദൈവീക ശക്തിയെ യൌവനവും

വെടിയുന്നു യുവത്വത്തിന്‍ ഭോഷതരങ്ങള്‍ ഞാന്‍ 
അലിയുന്നു നിന്നിലെക്കിന്നു ശക്താ...
ലോകത്തിന്‍ ആനന്ദം എത്രയോ തുച്ഛം ഹാ ..
ഇശ്വര ശക്തിയോടെന്തു സാമ്യം?

നിറയാന്‍ അലിയുവാന്‍ നിന്നെ നുകരുവാന്‍
ഇന്നെനിക്കെത്രയോ ആവേശമായ്‌
എന്നിലെ യൌവനം  നശിക്കില്ല നിത്യവും
ദൈവീക അമൃത് ഞാന്‍ നുകര്‍ന്നുവല്ലോ..

ആഴത്തിലിന്നു ഞാന്‍ ആത്മാവിന്‍ ചിന്തകള്‍
നിന്‍ കരം തന്നിലെക്കര്‍പികുമ്പോള്‍
മറ്റൊന്നും വേണ്ടിനി ഹൃതയെശ്വര
നിന്‍ മൃദു സ്പര്‍ശനം അനന്തമല്ലോ...
*****                  *******
This poem published in "Visal Malankara Voice" Edition May-June 2001

4 comments:

  1. ജോയ് ...മ്യൂസിക് നൽകിയാൽ നന്നായിരിക്കും

    ReplyDelete
  2. good suggestion... thanks.. let us see

    ReplyDelete
  3. ഉഴലുമ്പോള്‍ ലോകതിരക്കിലും തിക്കിലും
    നിലക്കാത്ത ആത്മാവിന്‍ അശാന്തിയിലും
    കേള്‍കുന്നു അപ്പോളേ ആനന്ദദായകം
    "ഭൂമിയില്‍ മന്നവര്‍ക്കിന്നു ശാന്തി"

    Ee varikal valare ishtappettu. Kalvari mamala kanda punyavum chaithanyavum kondu anugraheethamaya kaikalum bhashayum. iniyuminiyum ezhuthanam.God bless u.

    ReplyDelete
  4. Thanks Ambili... for your encouragement.

    ReplyDelete