Tuesday, September 28, 2010

ഞാന്‍ എഴുതുകയാണ് - എനിക്ക് വേണ്ടി...

എന്തുകൊണ്ടാണ് ഞാന്‍ എഴുത്ത് നിറുത്തികളഞ്ഞത് ? വിലക്ഷണംമായി ഹരിശ്രീ കുറിച്ചതിനാലോ അതോ സര്ഗ്ഗത്മഗതയുടെ കൂമ്പടഞ്ഞു പോയതിനാലോ?അതുമല്ല ജീവിതയാത്രക്കിടയില്‍ മട്ടുപലതിനായും സമയം പകുത്തുമാറ്റി കൊടുകേണ്ടി വന്നതിനാലോ? വര്‍ഷങ്ങളായി എന്‍റെ സുഹൃത്തുക്കളും ഞാന്‍ തന്നെ അകമെ ചോദിച്ച ചോദ്യമാണിത്.

ഉത്തരം ഞാന്‍ തന്നെ പലവട്ടം കണ്ടുപിടിച്ചിട്ടുമുണ്ട്. പക്ഷെ ഓരോപ്രവശ്യവും ഉത്തരം മാറി മാറിയിരിക്കും എന്നുമാത്രം !  പിന്തിരിഞ്ഞു നോക്കിയാല്‍ ജീവിത പന്ഥാവില്‍ പിന്നിട്ട നാളുകള്‍ സൃഷ്ടിയെക്കാളും സംഹാരം ആണ്എല്കേണ്ടി വന്നിട്ടുള്ളത്.  പ്രശംസകലേക്കാള്‍ നിശിത വിമര്‍ശനങ്ങളുടെ കൂരമ്പുകള്‍. സ്കൂളില്  പഠികുമ്പോള്‍ പഠനത്തില്‍ ശ്രേദ്ധിക്കതെ കിട്ടുന്ന മുറി പേപ്പറുകളില്‍ ഒക്കെ കുത്തിക്കുറിക്കുകയും ചിത്രങ്ങള്‍ കൊറിയിടുകയും ചെയ്യുന്ന താന്തോന്നി. ഒരു ചിത്രം  വരയ്ക്കുവാന്‍ വീട്ടിലെ മറ്റെല്ലാ അംഗങ്ങളും ഉറങ്ങാന്‍ കാത്തിരുന്ന കാലം. സൃഷ്ടികള്‍ ഒക്കെ പുസ്തകങ്ങള്‍കുള്ളില്‍ അതീവ രഹസ്യമാക്കി സൂക്ഷിച്ചു വച്ച കാലം. ക്ലാസില്‍ എല്ലാ കുട്ടികളും ഇന്തയുടെ ഭൂപടം വരക്കുമ്പോള്‍, എന്‍റെ ബുക്കില്‍ മനോഹരമായൊരു മിക്കി മൌസിനെ വരച്ച ഘോരമായ കുറ്റത്തിന് സ്റാഫ് റൂമില്‍ എല്ലാ അധ്യാപകരുടെയും മുന്‍പില്‍ വിളിച്ചു അടിക്കുകയും പിന്നെ പ്രോഗ്രസ് കാര്‍ഡില്‍ ഒപ്പിടാന്‍ വന്ന അപ്പനോടു ആ കുറ്റകൃത്യം അതേപടി വിവരിച്ചു അപ്പനെ മറ്റു അധ്യാപകരുടെ മുമ്പില്‍ 'നാണംകെടുത്തിയ' തോമാസാറിനെയും ഒക്കെ ഒന്നോര്‍ത്തുപോയി.

എഴുതികൂട്ടിയതും, വരച്ചതും ഒക്കെ നിധി പോലെ കാത്തു കൂക്ഷിച്ച കാലം. പഴകിയ താളുകളില്‍ ഞാന്‍ എന്‍റെ ആത്മാവിനെ കോറിയിട്ടു. നിറം ചാലിച്ച അവയൊക്കെ പീലിവിടര്‍ത്തി. ഒരു കോണില്‍ നിന്നെങ്കിലും പ്രശംസയുടെയോ, പ്രതീക്ഷയുടെയോ പ്രകാശം കൊതിച്ചിരുന്നു.  നിഷേധത്തിന്റെയും, നിരാശയുടെയും നിശിതവും നിന്ദ്യവും ആയ ആ ഓര്‍മയുടെ കുറിപ്പുകള്‍ വരക്കുവാള്‍ ഇന്ന് എനിക്കാകുന്നില്ല. ആത്മ നൊമ്പരങ്ങള്‍ ഹൃദയത്തില്‍ നിന്നൂറി തൂലികയില്‍ ചാലിക്കുവാന്‍  തക്ക പ്രാപ്തി ഇന്നെനിക്കില്ലതാ യിരിക്കുന്നു.  തിരികെ വരാതെ അത് എന്നില്‍  നിന്നും അകന്നുപോയിരിക്കുന്നുവോ? കാറ്റും കോളും നിറഞ്ഞ ജീവിത സമസ്യക്കിടയില്‍നിന്നും മോചനം കിട്ടിയിട്ട് ഇനി എന്‍റെ മനസ്സിന്‍റെ സമാധാനത്തിനെങ്കിലും കുത്തിക്കുറിക്കണം എന്ന് സ്വയമേ ചിന്തിക്കുവാന്‍ തുടങ്ങിയിട്ട് ഏറെ നാളുകളായി.

ഞാനിനി എന്തിനെഴുത്തണം?എന്‍റെ ഭ്രാന്തന്‍ ജല്പനങ്ങള്‍ക്ക് ആരാണിവിടെ വിലതരിക? ആരാണിതോക്കെ വായിക്കുക, വിലയിരുത്തുക? ഇല്ല അതൊന്നും ഉണ്ടാക്കാന്‍ പോകുന്നില്ല. മനസ്സിന്‍റെ ഏതോ ഒരുകൊണില്‍ നിന്നും അങ്ങനെയും ഒരു വികല ചിന്ത ഉരുത്തിരിയുന്നത് ഞാന്‍ അറിയുന്നു.

അവസാനമായി .... അതേ എന്‍റെ മനസിന്‍റെ സമാധാനത്തിനു വേണ്ടി ഞാന്‍ എഴുതുകയാണ്. ഉള്ളില്‍ കിടക്കുന്ന ആശയങ്ങളും, ചിന്തകളും എന്നെ വീര്‍പുമുട്ടിക്കാന്‍ തുടങ്ങിയിട്ട് ഏറെ നാളുകളായി. നിറം ചാലിച്ച് പുറത്തേക്കു വരുവാന്‍ വെമ്പിനില്കുന്ന അക്ഷര കൂട്ടങ്ങളെ നിങ്ങളോട് ഞാന്‍ വൈകിയെങ്കിലും മാപ് ചോദിക്കടെ. ഇത്ര നാള്‍ മനസ്സിന്‍റെ നാലുകെട്ടിനുള്ളിലെ അന്ധകാരത്തില്‍ അടക്കപെട്ടതിനു.... നിങ്ങളുടെ വികാരങ്ങളെ നിഷ്കരുണം ചവിട്ടി മെതിച്ചു അപമാനിച്ചതിന്.

തൂലിക ചലിക്കട്ടെ...അനന്തമായ വിഹായസ്സില്‍ സ്വതന്ത്രമായ് ..... എന്നിലെ മനോവിഷമം തീര്‍ക്കുവാന്‍ പുറതെക്കുതിരുന്ന അക്ഷര കൂട്ടങ്ങള്‍ ആര്‍കെങ്കിലും സ്വീകാര്യമായി തോന്നുന്നു എങ്കിലും ഇല്ലെങ്കിലും തൂലിക ചലിക്കട്ടെ.... ജീവന്‍റെ അംശം അവശേഷിക്കുവോളം കെടാത്ത ദീപമായ് ഈ  തിരി  തെളിയട്ടെ...

ഇതെനിക്കുവേണ്ടി .... എന്‍റെ മനസ്സമാധാനത്തിനു വേണ്ടി....

1 comment:

  1. തൂലിക ചലിക്കട്ടെ...അനന്തമായ വിഹായസ്സില്‍ സ്വതന്ത്രമായ് .....

    കെടാത്ത ദീപമായ് ഈ തിരി തെളിയട്ടെ...

    ReplyDelete